കൊച്ചി: ഇന്ത്യന്‍ ഓയില്‍ ഇന്‍ഡെയ്ന്‍ എല്‍പിജി റീഫില്‍ ബുക്കിംഗിനായി രാജ്യത്തുടനീളം പൊതു നമ്പര്‍ ആരംഭിച്ചു. എല്‍പിജി റീഫില്ലുകള്‍ക്കായുള്ള പൊതു ബുക്കിംഗ് നമ്പര്‍ 77 18955555 ആണ്. സേവനം ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും ലഭിക്കും. അഖിലേന്ത്യാ എല്‍പിജി റീഫില്‍ ബുക്കിംഗിനായുള്ള ഈ പൊതു നമ്പര്‍ - എസ്എംഎസ്, ഐവിആര്‍എസ് എന്നിവയിലൂടെ - ഇന്‍ഡെന്‍ എല്‍പിജി റീഫില്ലുകള്‍ ഉപഭോക്തൃ സൗകര്യവും ബുക്കിംഗ് എളുപ്പവും ആക്കുന്നതിനുള്ള ഒരു പ്രധാന നീക്കമാണ്. ഉപയോക്താക്കള്‍ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സര്‍ക്കിളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും അവരുടെ ഇന്‍ഡെയ്ന്‍ റീഫില്‍ ബുക്കിംഗ് നമ്പര്‍ അതേപടി തുടരും.
ഇന്‍ഡെയ്ന്‍ എല്‍പിജി റീഫില്ലുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ ടെലികോം സര്‍ക്കിള്‍ നിര്‍ദിഷ്ട ഫോണ്‍ നമ്പറുകള്‍ ഈ മാസം 31നു അര്‍ധരാത്രിക്കു ശേഷം നിര്‍ത്തലാക്കും. തുടര്‍ന്ന് പൊതു ബുക്കിംഗ് നമ്പര്‍ 7718955 555 നിലവില്‍ വരും.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണു എല്‍പിജി ബുക്കിംഗ് നടത്താനാവുക.