പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും: വ്യാപാരി വ്യവസായി ഏകോപന സമിതി
ആലപ്പുഴ: കോവിഡ് പ്രതിസന്ധിയിൽ തകർച്ചയിലായ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര, കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ ധർണ നടത്തും.
നവംബർ മൂന്നിനു രാവിലെ പത്തുമുതൽ പന്ത്രണ്ടുവരെ പതിനായിരം കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ധർണയെന്നും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിട്ടു സമരരംഗത്തേക്കിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.