പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റി സഹോദര സ്ഥാപനമായ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിൽ ഡിപ്ലോമ കോഴ്സുകൾക്ക് തുടക്കമായി.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു സയൻസ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയവർക്കായി ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി എന്നിങ്ങനെ രണ്ടു വർഷ ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളാണ് ആരംഭിച്ചത്. ഡയാലിസിസ് ടെക്നോളജി കോഴ്സിന് പത്തു സീറ്റുകളും അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി കോഴ്സിന് ആറു സീറ്റുകളുമാണുള്ളത്.
മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസസ്, മെഡിക്കൽ കോളജായി വിപുലപ്പെടുത്തുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഈ കോഴ്സുകളെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ഫാ. ജോസഫ് പര്യാത്ത് ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് വിഭാഗം സീനിയർ കണ്‍സൽട്ടന്റ് ഡോ. എബി ജോണ്‍, നെഫ്രോളജി വിഭാഗം സീനിയർ കണ്‍സൽട്ടന്റ് ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. ജോർജ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.