കൊച്ചി: ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ യുവതിയെ ആംബുലന്‍സില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി ഹൈക്കോടതി വളപ്പിലെത്തിച്ച ആംബുലന്‍സില്‍ പ്രവേശിച്ച് യുവതിയെ കണ്ടു. ഭാര്യയെ വിട്ടുകിട്ടാന്‍ ആലപ്പുഴ വണ്ടാനം സ്വദേശി ശ്രീശാന്തിന്റെ ഹര്‍ജിയിലാണു ഹൈക്കോടതിയില്‍ അപൂര്‍വ സംഭവം അരങ്ങേറിയത്. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് ടി.ആര്. രവി എന്നിവരാണു ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നത്.
കോലഞ്ചേരി വടയമ്പാടി സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതി ജൂലൈ ഏഴിനാണു ശ്രീശാന്തിനൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന പിതാവ് സജുവിന്റെ പരാതിയില്‍ ജൂലൈ പത്തിന് ശ്രീശാന്ത് പെണ്‍കുട്ടിയെ കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. നിയമപ്രകാരം വിവാഹം കഴിച്ചെന്നും ശ്രീശാന്തിനൊപ്പം പോകാനാണിഷ്ടമെന്നും പെണ്‍കുട്ടി അറിയിച്ചതിനാല്‍ കോടതി ഇതനുവദിച്ചു. തുടര്‍ന്നു തനിക്കൊപ്പം വന്ന പെണ്‍കുട്ടിയെ അവളുടെ പിതാവും കൂട്ടാളികളും ചേര്‍ന്നു ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടുപോയെന്നാണു ശ്രീശാന്തിന്റെ പരാതി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ തിരിച്ച് ആശുപത്രിയിലേക്കു മടക്കിയ ഡിവിഷന് ബെഞ്ച് കോടതി ഉത്തരവില്ലാതെ ഇവരെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ ഹര്‍ജിയില്‍ യുവതിയെ കഴിഞ്ഞ 21ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും വരുന്ന വഴി അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ കടവന്ത്രയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എതിര് കക്ഷികള്‍ മറുപടി നല്കി. തുടര്‍ന്ന് 23ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനാല്‍ പോലീസ് സമയം തേടി. തുടര്‍ന്നാണ് ഇന്നലെ ആംബുലന്‍സില്‍ എത്തിച്ചത്. ഹര്‍ജി 30നു വീണ്ടും പരിഗണിക്കും.