തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തതിനെതിരേ സംസ്ഥാന സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന മൂന്ന് അഭിഭാഷകരുടെ വിമാനയാത്രക്കൂലിയും ഹോട്ടൽ താമസച്ചെലവും അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽനിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള ബിസിനസ് ക്ലാസ് യാത്രാപ്പടിയും ഹോട്ടലിലെ താമസത്തിനുള്ള പണവുമാണ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്.