കൊച്ചി: സ്പെഷല്‍ സ്കൂളുകളില്‍ പരിശീലനം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന സ്കോളര്‍ഷിപ് തുക വെട്ടിക്കുറയ്ക്കാനുള്ള ചില പഞ്ചായത്തുകളുടെ തീരുമാനം പ്രതിഷേധാര്‍ഹമെന്നു പേരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) ചൂണ്ടിക്കാട്ടി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് സമര പരിപാടി വൈസ് ചെയര്‍പേഴ്സണ്‍ സുശീല കുര്യച്ചന് ഉദ്ഘാടനം ചെയ്തു.