പത്തനംതിട്ട: കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. വഞ്ചികപ്പൊയ്ക പൂവപ്പള്ളിൽ കുര്യൻ പി. തോമസാണ് (74) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45 ഓടെ കൊന്നമൂട്- വഞ്ചികപ്പൊയ്ക റോഡിലാണ് അപകടം.
ശക്തമായ മഴയിൽ കയറ്റം കയറി വരുന്പോൾ കാർ നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്ന് കരുതുന്നു. തലകീഴായി മറിഞ്ഞ് കിടന്ന കാറിന്റെ ചില്ലുകൾ തകർത്താണ് കുര്യനെ പുറത്തെടുത്തത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കൾ: ജൂലി, ജിജി, ജിനി, ജയ്മോൾ. മരുമക്കൾ: ജോജി, അനു, മാർക്ക്, ഗോഡ്ലി.