തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം പ്രഫസറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന കേരളത്തിലെ മുതിർന്ന ഫിസിഷ്യൻ ഡോ. പി. ബാബുരാജ്(71)നിര്യാതനായി.
തൃശൂർ വെസ്റ്റ് പാലസ് റോഡിനു സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. കൊല്ലം കൊട്ടിയം തട്ടാരുവിളയിൽ പരേതരായ പരമേശ്വരൻ-നാണിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: ഡോ. ലളിത ബാബുരാജ്(അശ്വനി ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജിസ്റ്റ്). മക്കൾ: ഡോ. ഹരികൃഷ്ണൻ(ജൂബിലി മിഷൻ മെഡിക്കൽ കോളജ്), ഡോ. ലക്ഷ്മി(ഓർത്തോഡോണ്ടിസ്റ്റ്, ദുബായ്). മരുമക്കൾ: ഡോ. ഐശ്വര്യ(ജൂബിലി മിഷൻ ഹോസ്പിറ്റൽ), ഡോ. മധുജിത്(ദുബായ്). സംസ്കാരം ഇന്നു രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും 1972ൽ സ്വർണമെഡലോടെ ഒന്നാം റാങ്കുകാരനായാണ് എംബിബിഎസ് പാസായത്. അവിടെത്തന്നെ എംഡി ജനറൽ മെഡിസിൻ ഉന്നത റാങ്കോടെ പൂർത്തിയാക്കി. കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ ദീർഘകാലം സേവനം ചെയ്തു. തൃശൂർ മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിൻ പ്രഫസറായാണ് വിരമിച്ചത്. പിന്നീട് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ വിഭാഗം പ്രഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ അവാർഡ്(1999), ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ്(2003), അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്(2019) തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.