തിരുവനന്തപുരം: കുതിച്ചുകയറുന്ന വില പിടിച്ചുനിർത്തുന്നതിനായി നാഫെഡിൽനിന്ന് 1,800 ടണ്‍ സവാള വാങ്ങും. അടുത്തയാഴ്ച ഇതു വിതരണം ചെയ്തു തുടങ്ങും. സപ്ലൈകോ, ഹോർട്ടികോർപ്, കണ്‍സ്യൂമർഫെഡ് എന്നീ സ്ഥാപനങ്ങൾ മുഖേനയാണ് സവാള വാങ്ങുന്നത്. സ്പൈകോ 1000 ടണ്ണും ഹോർട്ടികോർപ് 500 ടണ്ണും കണ്‍സ്യൂമർ ഫെഡ് 300 ടണ്ണും സവാളയാണു വാങ്ങുന്നത്.
തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കേന്ദ്രപദ്ധതി വഴി സംഭരണ കേന്ദ്രങ്ങളിൽനിന്നു നേരിട്ടു വാങ്ങാൻ അനുമതി തേടി മഹാരാഷ്ട്ര, തമിഴ്നാട് മുഖ്യമന്ത്രിമാർക്കു കത്തയച്ചു.
തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കേന്ദ്രപദ്ധതി വഴി സംഭരണ കേന്ദ്രങ്ങളിൽനിന്നു നേരിട്ടു വാങ്ങാൻ അനുമതി തേടി മഹാരാഷ്ട്ര, തമിഴ്നാട് മുഖ്യമന്ത്രിമാർക്കു കത്തയച്ചു.