കൊച്ചി: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എയെ സംശയനിഴലിലാക്കി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി. ഇതോടെ സ്വര്‍ണക്കടത്ത് കേസ് കൂടുതല്‍ വിവാദത്തിലേക്ക് . എംഎല്‍എയ്ക്കൊപ്പം കാരാട്ട് ഫൈസലിനും പങ്കുള്ളതായി സൗമ്യ വെളിപ്പെടുത്തി.
റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്നു സൗമ്യ നല്കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ജൂലൈ എട്ടിനാണ് കസ്റ്റംസ് സൗമ്യയുടെ മൊഴിയെടുത്തത്. സ്വര്‍ണക്കടത്ത് സ്വപ്നയുടെ ഒത്താശയോടുകൂടിയാണെന്നും മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തിനെ താന്‍ എതിര്‍ത്തപ്പോള്‍ സന്ദീപ് ഉപദ്രവിച്ചെന്നും മൊഴിയിലുണ്ട്.
സ്വപ്ന സുരേഷിനെ പുറത്തുവിട്ടാല്‍ രാജ്യത്തിനു സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. കാരാട്ട് ഫൈസലിനെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മലബാറില്‍നിന്നുള്ള ഒരു എംഎല്‍എയുടെ പേരു പരാമര്‍ശിക്കുന്നുണ്ട്. കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎല്‍എയ്ക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎല്‍എയ്ക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്കു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, സ്വര്‍ണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവര്‍ തമ്മിലുള്ള ആശയവിനിമയം. എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്ക്കാന് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍.
സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇതിന് പിന്നാലെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
പ്രതികളുമായി യാതൊരു ബന്ധവുമില്ല: എംഎല്‍എ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സന്ദീപ് നായരുമായോ കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. ഫോണിലോ അല്ലാതെയോ ഇവരുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ കണ്ടിട്ടുപോലുമില്ലെന്നും എംഎല്‍എ പറഞ്ഞു.
പ്രതികളെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ജൂലൈയില്‍ തനിക്കെതിരേ മൊഴി ലഭിച്ചെന്നാണു പറയുന്നത്. എന്നാല്‍, ഇത്രയും മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണ ഏജന്‍സി പോലും തന്നെ വിളിച്ചിട്ടില്ല.
തനിക്ക് സ്വര്‍ണക്കള്ളക്കടത്ത് ബിസിനസ് ഇല്ല. ഇത്തരം ആളുകളുമായി ഒരു നിലയ്ക്കുമുള്ള ബന്ധവുമില്ല. കാരാട്ട് ഫൈസല്‍ തന്റെ അയല്‍വാസിയാണ്. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമാണ്. അത്തരത്തിലുള്ള പരിചയമാണുള്ളത്. അതില്‍ കവിഞ്ഞ് യാതൊരു ബിസിനസ് ബന്ധവുമില്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.