കൊച്ചി: അംഗീകൃത മെഡിക്കല്‍ ബിരുദമില്ലാത്ത പാരമ്പര്യ വൈദ്യന്മാര്ക്കും പ്രകൃതിചികിത്സകര്ക്കും രജിസ്ട്രേഷന് നല്‍കാനുള്ള 2009ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് കേന്ദ്രനിയമത്തിനു വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
മെഡിക്കല്‍ പ്രവേശനത്തിനുള്ള മിനിമം യോഗ്യത, പാഠ്യക്രമം തുടങ്ങിയവയില്‍ എല്ലാ സംസ്ഥാനങ്ങളിലും മിനിമം നിലവാരം ഉറപ്പാക്കാനാണ് കേന്ദ്രനിയമം നടപ്പാക്കിയതെന്ന് കോടതി പറഞ്ഞു. ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാരീതികളില്‍ യോഗ്യത നിശ്ചയിച്ച് രജിസ്ട്രേഷന് നല്‍കാനുള്ള വ്യവസ്ഥ ഇതിന്റ ഭാഗമായി നിലവില്‍ വന്നു.
യോഗ്യതയില്ലാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നില്ലെന്നും യോഗ്യതയുള്ളവര്‍ ജോലിയുടെ ധാര്‍മികത പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണു വേണ്ടത്. ഇതിനുപകരം അംഗീകൃത യോഗ്യതയില്ലാത്തവര്‍ക്ക് രജിസ്ട്രേഷന് അനുവദിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്ര നിയമത്തിനും ഭരണഘടനയ്ക്കും എതിരാണ്.
മെഡിക്കല്‍ ബിരുദം ഇല്ലാത്തവര്‍ക്ക് ചികിത്സ നടത്താന്‍ അനുമതി നല്കുന്ന രജിസ്ട്രേഷന് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവു ചോദ്യം ചെയ്ത് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.