കോട്ടയം: പണമെ ടുക്കാൻ എടിഎമ്മിൽ കയറിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴി മുട്ടത്തു തേവരയിൽ പരേതനായ തോമസിന്റെ മകൻ സോജി തോമസ് (സോമോൻ-42) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഗാന്ധിനഗർ കസ്തൂർബാ ജംഗ്ഷനിലുള്ള എസ്ബിഐ എടിഎമ്മിൽ കുഴഞ്ഞു വീണു കിടക്കുകയായിരുന്ന സോമോനെ സമീപത്തുള്ള വാഹന ഡ്രൈവർമാരാണ് കണ്ടത്.
ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എസ്ഐ ജോണി തോമസ്, സിപിഒ രാജീവ് എന്നിവരുടെനേതൃത്വത്തിൽ പോലീസ് സോജിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മാതാവ്: സിസിലി ആർപ്പൂക്കര തൈപ്പറന്പിൽ കുടുംബാംഗം. സഹോദരങ്ങൾ: സോളി വർക്കി മണമേൽ കുളനട, സോഫി റോയി അറയ്ക്കൽകാല അതിരന്പുഴ. സോജി തോമസ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് കോപ്ലക്സിലെ വ്യാപാരി ആയിരുന്നു.