തിരുവനന്തപുരം: സിഎഫ്എൽടിയിൽ പ്രവേശിപ്പിച്ചിരുന്ന തൃശൂർ വിയ്യൂർ ജില്ലാ ജയിൽ തടവുകാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ആറുപേരെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം, ജില്ലാ ജയിൽ സൂപ്രണ്ട് ഗ്രേഡ്- ഒന്ന് അതുൽ,ഡിപിഒമാരായ അരുണ്‍, രമേശ്, റിജു, സുഭാഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണം നടത്തിയത്.