മട്ടന്നൂർ: വിജയദശമി ദിനത്തിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ചുനൽകി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകൻ ലസിത്ത്-മേഘ ദമ്പതികളുടെ മകൾ ഇഫയ ജഹനാരയ്ക്കാണ് ആദ്യാക്ഷരം പകർന്നു നൽകിയത്. മട്ടന്നൂർ പഴശിയിലെ വീടായ ആരതിയിൽ വച്ചാണ് കെ.കെ.ശൈലജയും മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻകൂടിയായ ഭർത്താവ് കെ.ഭാസ്കരനും ചേർന്നു കുട്ടിയെ എഴുത്തിനിരുത്തിയത്.