തിരുവനന്തപുരം: കോവിഡിനെതിരെയുള്ള വാക്സിനുകൾ വൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും രാജ്യാന്തര വാക്സിൻ ഗവേഷകയും വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ.ഗഗൻദീപ് കാങ് പറഞ്ഞു. 12 വാക്സിനുകൾ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു.