കോട്ടയം: കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം പാർട്ടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയായി പ്രഖ്യാപിച്ചതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പാർട്ടി പ്രവർത്തകരുടെ സന്തോഷം പങ്കുവച്ചു ജോസ് കെ. മാണി.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ഇരുവരും ചർച്ച നടത്തി. റബർ ഉത്തേജക പദ്ധതി 150ൽനിന്ന് 200 രൂപയാക്കുക തുടങ്ങി കാർഷികമേഖല നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്തി. അതോടൊപ്പം സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ 2016 മുതൽ ജോലി ചെയ്യുന്ന നിരവധി അധ്യാപകരുടെ നിയമന അംഗീകാരവിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാകണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കു നിവേദനവും നൽകി.