+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നാല് കേ​ര​ള കോ​ണ്‍​ഗ്ര​സുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് എം ​​​ജോ​​​സ് വി​​ഭാ​​ഗം കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യി​​​ൽ കേ​​​ര​​​ള
ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നാല് കേ​ര​ള  കോ​ണ്‍​ഗ്ര​സുകൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​ജോ​​​സ് വി​​ഭാ​​ഗം കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സുകൾ നാലായി. ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ബി, ​​​കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- സ്ക​​​റി​​​യ തോ​​​മ​​​സ് വി​​​ഭാ​​​ഗം എ​​​ന്നി​​​വ​​​ർ നേ​​​ര​​​ത്തെ മു​​​ന്ന​​​ണി​​​യി​​​ൽ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളാ​​​ണ്. ഇ​​തോ​​ടെ ആ​​​കെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണം 11 ആ​​​യി.

ജോ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, ഡോ. ​​​എ​​​ൻ. ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ബ​​​ലം 93 ആ​​​യി. തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ കൂ​​​ടി ആ​​​യ​​​പ്പോ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ളും. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് 2018 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ബി, ​​​ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ൾ, ഐ​​​എ​​​ൻ​​​എ​​​ൽ എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ളെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യ​​​ത്.