+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ധു​ര'​വു​മാ​യി ജോ​ജു ജോ​ർ​ജ്; ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ തു​ട​ങ്ങി

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ മ​ധു​ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​ത്തി​ൽ ജോ​ജ

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ മ​ധു​ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​ത്തി​ൽ ജോ​ജു​വി​നൊ​പ്പം അ​ർ​ജു​ൻ അ​ശോ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, നി​ഖി​ല വി​മ​ൽ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും.

ആ​ഷി​ക് അ​മീ​ർ, ഫാ​ഹിം സ​ഫ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റ വ​രി​ക​ൾ​ക്ക് ഹി​ഷാം അ​ബ്‌​ദു​ൾ വ​ഹാ​ബ് സം​ഗീ​തം പ​ക​രു​ന്നു.

ജോ​സ​ഫ്, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ചോ​ല എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജ് , സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ധു​രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് എ​റ​ണാ​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ച്ചു. കോ​ട്ട​യ​വും ഫോ​ർ​ട്ട്‌ കൊ​ച്ചി​യു​മാ​ണ് മ​റ്റ് ലൊ​ക്കേ​ഷ​നു​ക​ൾ.