കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓണ്‍ലൈനിലൂടെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടൻ എംപി, കെ. സുരേഷ് കുറുപ്പ് എംഎൽഎ, വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്.
കെട്ടിടത്തിന്റെ നിർമാണ ചുമതല കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കന്പനി ലിമിറ്റഡാണ് (കെൽ) നിർവഹിച്ചത്.