അന്പലപ്പുഴ: കോവിഡ് ബാധിച്ച വൃദ്ധ ദന്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. കോവിഡ് ബാധിച്ച ഭർത്താവ് മരിച്ചതിന്റെ നാലാം ദിവസമാണ് ഭാര്യ കോവിഡ് ബാധിച്ചു മരിച്ചത്. വണ്ടാനം കിഴക്ക് തയ്യിൽ കുഞ്ഞിക്കോയയുടെ ഭാര്യ ഖദീജാബീവി (81) യാണ് മരിച്ചത്.ഇരുവരും കോവിഡ് ബാധിച്ച് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു .
കുഞ്ഞിക്കോയക്ക് കോവിഡ് പോസിറ്റീവായ ശേഷം പിന്നീട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖദീജാബീവി ഇന്നലെ രാവിലെയാണ് മരിച്ചത്.സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു. മക്കൾ: മുഹമ്മദ് കബീർ, അബൂബക്കർ രാജ, ഉമ്മർ കുഞ്ഞ്, മുഹമ്മദ് നവാസ്, നസീർ, ഷെജീറ, ആബിദ. മരുമക്കൾ : സൗജ, നിസ, സജി, റംല, നിസ,നാസർ, ഹക്കീം.