കോതമംഗലം: കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കോതമംഗലം കുരൂർ നടുക്കുടിയിൽ എൻ.ഇ. എൽദോസ് (കുഞ്ഞുമോൻ- 72) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. കഴിഞ്ഞ 14നാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്തമരോഗവുമുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോതമംഗലം മാർ തോമാ ചെറിയപളളിയിൽ സംസ്കാരം നടത്തി. ഭാര്യ മേരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്. സഹോദരങ്ങൾ: കുരുവിള, എൽദോസ്, ജോർജ്, പൗലോസ്. ഇതോടെ കോതമംഗലം നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചശേഷം മരിച്ചവരുടെ എണ്ണം എട്ടും
വൈപ്പിൻ: വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ കോവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം കോവിലകത്തുംക്കടവ് പടിഞ്ഞാറ് മാലിയിൽ പരേതനായ ഗംഗാധരന്റെ മകൻ പ്രഭു (54) ആണ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി. കോവിലകത്തുംക്കടവ് എസ്എൻഡിപി ശാഖാ പ്രസിഡന്റും വൈപ്പിൻ യൂണിയൻ ചിട്ടീസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: എൽദ. മക്കൾ: അതുല്യ, അനഘ.
ആലുവ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ സിറിയൻ ചർച്ച് റോഡിൽ പറന്പി പി.വി. വർഗീസ് (86) മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ഷീബ, എൽദോ, ബിനോയ്. മരുമക്കൾ: ബെന്നി ജോസഫ് (റിട്ട. ഡെപ്യൂട്ടി കളക്ടർ), സാനി, നിഷ.