തിരുവനന്തപുരം: സംസ്ഥാനത്ത് 16 ഇനം പഴം, പച്ചക്കറികൾക്കു തറവില പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഴം, പച്ചക്കറികൾക്കു തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം കേരളം ആണെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 16 ഇനം പഴം, പച്ചക്കറികളുടെ വില നിർദിഷ്ട വിലയേക്കാൾ താഴുന്ന സാഹചര്യത്തിൽ തറവിലയ്ക്ക് ഇവ സംഭരിച്ചു തുക കർഷകന്റെ അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനമാണ് പദ്ധതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികളെയും പങ്കാളികളാക്കി കൃഷിവകുപ്പാണു പദ്ധതി നടപ്പാക്കുക. കൃഷിവകുപ്പിന് സംസ്ഥാനത്ത് വിഎഫ്പിസികെ, ഹോർട്ടികോർപ് എന്നിവയുടേതുൾപ്പെടെ 1850 ലധികം വിപണികളുണ്ട്. കൂടാതെ 1600-ലധികം പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളും. ഏതെങ്കിലും സാഹചര്യത്തിൽ ഫാം ഫ്രഷ് പഴം-പച്ചക്കറികളുടെ സംഭരണവില താഴെപ്പോവുകയാണെങ്കിൽ തറവില പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിക്കുകയും വിലയിലുളള വ്യത്യാസം കർഷകർക്ക് ലഭിക്കുകയും ചെയ്യും. ഒരു കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തിനുളള ആനുകൂല്യത്തിനാണ് അർഹത.
ഓരോ വിളകളുടെയും ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികം ചേർത്താണ് നിലവിൽ തറവില നിർണയം നടത്തിയത്.
വിള, തറവില
* മരച്ചീനി- 12
* നേന്ത്രൻ-30
* കൈതച്ചക്ക-15
* കുന്പളം -9
* വെളളരി -8
* പാവൽ -30
* പടവലം -16
* വള്ളിപയർ -34
* തക്കാളി- 8
* വെണ്ട -20
* കാബേജ് -11
* കാരറ്റ് -21
* ഉരുളക്കിഴങ്ങ് -20
* ബീൻസ്- 28
* ബീറ്റ്റൂട്ട്- 21
* വെളുത്തുളളി -139.