തിരുവനന്തപുരം: കർഷകർ ആദ്യം കൃഷിവകുപ്പിന്റെ രജിസ്ട്രേഷൻ പോർട്ടലായ www. aims. kerala.gov.in എന്ന വെബ്പോർട്ടലിൽ കൃഷി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇപ്പോൾ ഈ സൗകര്യത്തിനായുളള AIMS മൊബൈൽ ആപ് ഗൂഗിൾ പ്ലേസ്റ്റോറിലും ലഭ്യമാണ്. കൃഷിയിടത്തിന്റെ വിസ്തീർണം, വിതയ്ക്കൽ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം എന്നീ വിവരങ്ങൾ കൃഷി ഇറക്കുന്നതിനു മുന്പായി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കൃഷിയിറക്കിയാൽ ഉടൻ കർഷകർ വിള ഇൻഷ്വറൻസ് കൂടി ചെയ്യണം.വിള ഇൻഷ്വറൻസ് AIMS പോർട്ടൽ മുഖേനയോ കൃഷിഭവനുമായി ബന്ധപ്പെട്ടോ ചെയ്യാം. പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്ട്രേഷൻ നിർബന്ധമല്ല.
കൃഷിവകുപ്പിന്റെ തെരഞ്ഞെടുത്ത വിപണികൾ വഴി വിപണനം നടത്താൻ ആഗ്രഹിക്കുന്ന കർഷകർ വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം രണ്ട് ഘട്ടങ്ങളിലായി കൃഷിയിടത്തിന്റെ ജിയോടാഗ് ചെയ്ത ഫോട്ടോ കൂടി പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
പച്ചക്കറിവിളകൾക്ക് ആദ്യത്തെ ഫോട്ടോ 15 ദിവസത്തിനുളളിലും രണ്ടാമത്തെ ഫോട്ടോ 45 ദിവസത്തിനുളളിലും അപ്ലോഡ് ചെയ്യണം. പൈനാപ്പിൾ, നേന്ത്രൻ, മരച്ചീനി എന്നീ വിളകൾക്ക് ഒന്നാം മാസവും അഞ്ചാം മാസവുമാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്.
ഫാം ഫ്രഷ് ഉത്പന്നങ്ങളുടെ ട്രേസബിലിറ്റി ഉറപ്പാക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കൃഷി വകുപ്പിന്റെ വിപണികൾ വഴി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആഗ്രഹിക്കുന്ന കർഷകർ നവംബർ ഒന്നു മുതൽ പോർട്ടലിൽ രജിസ്ട്രേഷൻ തുടങ്ങണം.
കർഷക ഉത്പാദക കമ്പനി: അപേക്ഷ ഇന്നുമുതൽ
കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും കൃഷിക്കാവശ്യമായ വളം ഉൾപ്പെടെയുള്ളവ കുറഞ്ഞ ചെലവിൽ കർഷകർക്കു നൽകുന്നതിനും രാജ്യമൊട്ടാകെ പരസ്പരം സംയോജിപ്പിച്ച് ഒരൊറ്റ വിപണിയായി പ്രവർത്തിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള 10,000 കർഷക ഉത്പാദക കമ്പനി രൂപീകരണത്തിനുള്ള അപേക്ഷകൾ സംസ്ഥാന സർക്കാർ ഇന്നുമുതൽ നവംബർ പത്തുവരെ ഓൺലൈനായി സ്വീകരിക്കുന്നു.
കർഷക ഉത്പാദക കമ്പനികൾ ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ സമീക്ഷ പേജ് കാണുക.