തിരുവനന്തപുരം: ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തറവില നൽകുക. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ സംഭരണം ഒഴിവാക്കുന്നതിനായി സംഭരണ പ്രക്രിയയിൽ ഉത്പന്നങ്ങളുടെ ഗ്രേഡ് പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംഭരണ ഏജൻസികൾ വിലയിരുത്തും. റഫറൻസ് മാർക്കറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും അടങ്ങുന്ന ജില്ലാതല സമിതി ഉത്പന്നങ്ങളുടെ വില വിലയിരുത്തുകയും വിപണിവില ജില്ലയിലെ തറവിലയേക്കാൾ താഴ്ന്നിരിക്കുകയാണെന്ന് ബോധ്യപ്പെട്ടാൽ ആ ഉത്പന്നത്തിന് തറവില നിലവിൽ വന്നതായി പ്രഖ്യാപിക്കും.
വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുളള നോഡൽ റഫറൻസ് മാർക്കറ്റുകളിലെ വിലയെ അടിസ്ഥാനമാക്കിയാണ് തറവില നിർണയിക്കുന്നതിനുള്ള റഫറൻസ് വില എടുക്കുന്നത്. വിഎഫ്പിസികെയും സംസ്ഥാന വില നിർണയ ബോർഡും ചേർന്ന് ഓരോ വിളകളുടെയും ഉത്പാദനക്ഷമത കണക്കാക്കിയിട്ടുണ്ട്. റഫറൻസ് വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ തറവിലയും പുതുക്കി നിശ്ചയിക്കും.
തറവില പ്രഖ്യാപിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണികളിലേക്കോ സൊസൈറ്റികളിൽ അംഗങ്ങളായിട്ടുളളവർ നോട്ടിഫൈഡ് സൊസൈറ്റികളിലേക്കോ/സംഭരണ കേന്ദ്രങ്ങളിലേക്കോ രജിസ്ട്രേഷൻ വിവരങ്ങളോടൊപ്പം ഉത്പന്നങ്ങൾ എത്തിക്കണം.
കർഷകരിൽനിന്നു സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ കീഴിലുളള വിപണികളിലൂടെയും പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണനശൃംഖലകളിലൂടെയും വിറ്റഴിക്കും.
കൂടുതലായി വരുന്ന ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംഭരണ-വിതരണ സംവിധാനങ്ങൾ ഏകോപിക്കുവാൻ പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തല സമിതികൾ പ്രവർത്തിക്കും.