കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നു. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 21 വില്പന ശാലകളിലൂടെയാണു ആദ്യപടിയായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുക. തിരുവനന്തപുരത്ത് നാലും കൊല്ലത്തും പത്തനംതിട്ടയിലും ഓരോന്നും എറണാകുളത്ത് ഏഴും തൃശൂരിലും കോഴിക്കോടും നാലു വീതവും വില്പനശാലകളിലാണ് ഈ സൗകര്യം ലഭ്യമാകുക. നാളെ മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.