തിരുവനന്തപുരം: നെൽകൃഷിക്കാർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ 66814 കർഷകർക്ക് ആദ്യഘട്ടത്തിൽ റോയൽറ്റി നൽകും. 66814 കർഷകരുടെ അപേക്ഷ കൃഷി വകുപ്പ് അംഗീകരിച്ചു. നവംബർ അഞ്ചിന് തൃശൂരിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
കർഷകർക്കു റോയൽറ്റി നൽകാനായി 40 കോടി രൂപ അനുവദിച്ച് സർക്കാർ നേരത്തേ ഉത്തരവായിരുന്നു. നെൽകൃഷി ചെയ്യുന്ന നെൽ വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും കൃഷിക്കായി ഉപയോഗിക്കുന്നതിനുമായി ഒരു വർഷം ഹെക്ടറിന് 2000 രൂപ ഉടമക്ക് റോയൽറ്റി ലഭിക്കും. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവം മാറ്റാതെ പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്നവർക്കും റോയൽറ്റിലഭിക്കും.
നെൽവയലുകൾ തരിശിട്ടിരിക്കുന്ന ഭൂഉടമകൾ പ്രസ്തുത ഭൂമി സ്വന്തമായോ മറ്റു കർഷകർ, ഏജൻസികൾ എന്നിവ മുഖേന ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ റോയൽറ്റിക്ക് അർഹതയുണ്ടാകും. തുടർച്ചയായി മൂന്നുർഷം തരിശിട്ടാൽ റോയൽറ്റിക്ക് അർഹതയുണ്ടാകില്ല. വീണ്ടും കൃഷി ആരംഭിച്ചാൽ റോയൽറ്റി ലഭിക്കും. ആനുകൂല്യം ബാങ്കു വഴിയാകും നൽകുക.
കരംതീർത്ത രസീത്, ആധാർ അല്ലെങ്കിൽ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് മുതലായ ഏതെങ്കിലും രേഖകൾ സഹിതം ബാങ്ക് ശാഖയുടെപേര്, അക്കൗണ്ട് നന്പർ, ഐഎഫ്എസ് കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പേജിന്റെ കോപ്പികൾ സഹിതം www.aims.kerala.gov.in എന്ന പോർട്ടലിൽ ഓണ്‍ ലൈനായി സമർപ്പിക്കാം. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം.
നെൽവയലുകളുടേയും അപേക്ഷകളുടേയും പരിശോധന കൃഷി അസിസ്റ്റന്റ് നിർവഹിക്കും. റോയൽറ്റി അനുവദിക്കുന്നത് കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ്.