കൊച്ചി: നടന് പൃഥ്വിരാജിനു കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണു രോഗം സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷെഡ്യൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ടെസ്റ്റ് നടത്തിയിരുന്നു.
പിന്നീട് അവസാനദിവസത്തെ ചിത്രീകരണത്തിനു ശേഷം വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവാകുകയും ക്വാറന്റൈനിലാകുകയും ചെയ്തതായി പൃഥ്വിരാജ് അറിയിച്ചു. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് ആണു ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന.