കൊച്ചി: എല്‍പിജി സിലിണ്ടര്‍ വീട്ടിലെത്തിയെന്നു സ്ഥിരീകരിക്കാനായി ഏര്‍പ്പെടുത്തിയ ഡെലിവറി ഓഥന്റിക്കേഷന് കോഡ് (ഡിഎസി) നവംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കുന്നു. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണു ഡിഎസി ഡിജിറ്റല്‍ രീതി നിര്‍ബന്ധമാക്കുന്നത്.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ഓയില്‍ കമ്പനികളാണ് എല്‍പിജി വിതരണത്തിനു ഡിഎസി നടപ്പാക്കുക. ഉപഭോക്താവിന്റെ പേരില്‍ വിതരണക്കാരന് കാഷ് മെമ്മോ തയാറാക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊബൈല്‍ നമ്പറിലേക്കു നാലക്ക കോഡ് എസ്എംഎസായി എത്തും. സിലിണ്ടര്‍ വീട്ടിലെത്തുമ്പോള്‍, കോഡ് ഡെലിവറി ബോയിയെ അറിയിക്കണം. സമ്പര്‍ക്കമില്ലാതെ ചെയ്യാനാവുമെന്നതിനാല്‍ പുതിയ ഡിജിറ്റല്‍ രീതി സുരക്ഷിതമാണെന്നു കമ്പനികള്‍ പറയുന്നു.
സബ്സിഡിയോടെ വിതരണം ചെയ്യുന്ന എല്‍പിജി സിലിണ്ടറുകളുടെ കൃത്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണു ഡെലിവറി ഓഥന്റിക്കേഷന് കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മുതല്‍ ഇതു തുടങ്ങിയെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ല.
രാജ്യത്തെ മറ്റു പട്ടണങ്ങളിലും വിപണികളിലുമുള്ള എല്ലാ എല്‍പിജി ഉപയോക്താക്കള്‍ക്കും ഡിഎസി വൈകാതെ നിര്‍ബന്ധമാക്കും. അതുവരെ സിലിണ്ടര്‍ വിതരണസമയത്തു കാഷ് മെമ്മോയുടെ പകര്‍പ്പില്‍ ഉപഭോക്താവിന്റെ ഒപ്പ് ശേഖരിച്ച് ഗാര്‍ഹിക പാചകവാതക ഉപഭോക്തൃ കാര്‍ഡില്‍ (നീല ബുക്ക്) വിതരണ വിവരം രേഖപ്പെടുത്തുന്ന രീതി തുടരും.