തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ രാഷ്ട്രീയം പ്രതികാര രാഷ്ട്രീയത്തിന്റെ ദുരന്തമായി അനുഭവപ്പെടുകയാണുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധകാര്യത്തില്‍ ഏറ്റവും വലിയ പ്രശ്നം അതാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ എങ്ങനെയാണ് രോഗവ്യാപനം വര്‍ധിച്ചതെന്നത് എല്ലാവര്ക്കും അറിയാം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണത്. ഒരു പ്രത്യേക ഘട്ടത്തില്‍ ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു. മാസ്ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി.
കഴിഞ്ഞ മേയില്‍ മരണനിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണില്‍ 0.45 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബറില്‍ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസിലാക്കാന്‍ തയാറാകാതെ യും, മനസിലാക്കിയാല്‍ തന്നെ അതു മറച്ചുവച്ചുകൊണ്ടും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നത്.
കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാര്‍നിര്‍ദേശങ്ങള്‍ ഓണത്തിന് മുമ്പുതന്നെ പോലീസ് പുറപ്പെടുവിച്ചിരുന്നു.
ഓണാവധി സമയത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളും അറസ്റ്റുകളും സംബന്ധിച്ച കണക്കുകളില്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.