തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തീറെഴുതിയശേഷം നൽകിയ ഹർജി തള്ളിയ ഹൈക്കോടതി നടപടിയിൽ അദ്ഭുതപ്പെടാനില്ലെന്നും ജനങ്ങളുടെ കണ്ണിൽപാടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണിതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
വിമാനത്താവളം അദാനിക്ക് വിട്ടുനൽകാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേർന്ന് നേരത്തെ തയ്യാറാക്കിയതാണ്. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും വൻകിട കുത്തകമുതലാളിയുമായ അദാനിക്ക് ലാഭകരമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വർണത്തളികയിൽ വച്ചുനൽകാൻ കേരള സർക്കാർ തുടക്കം മുതൽ ഒളിച്ചുകളി നടത്തി.
ടെൻഡർ നടപടികൾക്ക് അദാനിയുടെ മരുമകളുടെ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന കന്പനിയെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. ഇതെല്ലാം മറച്ചു വച്ചാണ് മുഖ്യമന്ത്രി കേരള ജനതയെ വഞ്ചിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കളമശേരി മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് കോവിഡ് രോഗി മരിക്കാനിടയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മുല്ലപ്പള്ളി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേരളം പൂർണമായും പാരജയപ്പെട്ടതിന്റെ തെളിവാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം. ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.