മുക്കൂട്ടുതറ: സുഹൃത്ത് ഓടിച്ച മാരുതി വാനിടിച്ച് സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു. അറയാഞ്ഞിലിമണ്ണ് പ്ലാമൂട്ടിൽ കണ്ണൻ (40) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെ അറയാഞ്ഞിലിമണ്ണ് പാലത്തിന്റെ അക്കരെ വൈദ്യുതി പോസ്റ്റിൽ ചാരി കണ്ണൻ നിൽക്കുമ്പോൾ മാരുതി വാനുമായി സുഹൃത്ത് ഡ്രൈവ് ചെയ്ത് എത്തുകയും നിയന്ത്രണം തെറ്റി വാൻ കണ്ണനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്ന് വെച്ചൂച്ചിറ പോലീസ് പറഞ്ഞു. ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിക്കും. സൗമ്യയാണ് ഭാര്യ. മക്കൾ ആതിര, അപ്പു.