കോഴിക്കോട്: കോവിഡ് ഭീതിയിലും ആരോഗ്യവകുപ്പില്‍ താത്കാലിക ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ 60 ശതമാനം വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. താത്കാലിക ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.
പിഎച്ച്സി, സിഎച്ച്സി, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം 40 ശതമാനത്തോളം ജീവനക്കാര്‍ താല്കാലിക വിഭാഗത്തിലുള്ളവരാണ്. ഇതില്‍ തന്നെ 90 ശതമാനം പേരും സര്‍ക്കാര്‍ നിയമപ്രകാരമുള്ള ദിവസവേതനമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ്. ആശുപത്രി വികസന സമിതിയും മാനേജ്മെന്റ് കമ്മിറ്റിയുമാണ് ഇവര്‍ക്ക് വേതനം നല്‍കുന്നത്. ശുചീകരണതൊഴിലാളികള്‍, നഴ്സ്, ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റുകള്‍, ഡാറ്റാ എന്‍ട്രിക്കാര്‍, എക്സറേ ടെക്നീഷ്യന്, ഡോക്ടര്‍മാര്‍ തുടങ്ങിയ തസ്തികകളിലുള്ളവര് താത്ക്കാലിക ജീവനക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ നിയമപ്രകാരമുള്ള ദിവസവേതനം നല്‍കുന്നുള്ളൂ.
കോവിഡ് പരിശോധനയ്ക്ക് സ്വാബ് എടുക്കുന്നത് ഒട്ടുമിക്ക സ്ഥലങ്ങളിലും ആനുകൂല്യങ്ങളൊന്നും കിട്ടാന്‍ സാധ്യതയില്ലാത്ത താല്‍ക്കാലിക ജീവനക്കാരായ ലാബ് ടെക്നീഷന്മാരാണ്. ഇവര്‍ക്ക് 325 മുതല്‍ 475 രൂപ വരെ ദിവസ വേതനമല്ലാതെ ഒരാനുകൂല്യവും ലഭിക്കില്ല. രോഗികളുമായി സമ്പര്‍ക്കമുണ്ടായി ക്വാറന്റൈനില്‍ മാറേണ്ടി വന്നാല്‍ ആ കാലയളവില്‍ വേതനമില്ല. കോവിഡ് ബാധിച്ചാലും ഇതു തന്നെയാണ് സ്ഥിതി.