+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്വി​റ്റ​റി​ൽ താ​ര​മാ​യി മോ​ഹ​ൻ​ലാ​ലും കീ​ർ​ത്തി​യും

2020 ൽ ​ട്വി​റ്റ​റി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ട്വീ​റ്റ് ചെ​യ്ത തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലും കീ​ർ​ത്തി സു​രേ​ഷും. പ​ട്ടി​ക​യി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്
ട്വി​റ്റ​റി​ൽ താ​ര​മാ​യി മോ​ഹ​ൻ​ലാ​ലും കീ​ർ​ത്തി​യും

2020 ൽ ​ട്വി​റ്റ​റി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ട്വീ​റ്റ് ചെ​യ്ത തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലും കീ​ർ​ത്തി സു​രേ​ഷും. പ​ട്ടി​ക​യി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ് മോ​ഹ​ൻ​ലാ​ൽ. ഇ​താ​ദ്യ​മാ​യാ​ണ് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഒ​രാ​ൾ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടു​ന്ന​ത്.

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം മ​ഹേ​ഷ് ബാ​ബു​വാ​ണ് ട്വി​റ്റ​റി​ൽ ഒ​ന്നാ​മ​ൻ. പ​വ​ൻ ക​ല്യാ​ണ്‍, വി​ജ​യം, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ, സൂ​ര്യ, അ​ല്ലു അ​ർ​ജു​ൻ, റാം ​ച​ര​ണ്‍, ധ​നു​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മോ​ഹ​ൻ​ലാ​ലും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ട്വീ​റ്റ് ചെ​യ്ത ന​ടി കീ​ർ​ത്തി സു​രേ​ഷാ​ണ്. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, സാ​മ​ന്ത, ര​ശ്മി​ക, പൂ​ജ ഹെ​ഗ്ഡെ, ത​പ്സി പ​ന്നു, ത​മ​ന്ന, രാ​കു​ൽ പ്രീ​ത്, ശ്രു​തി ഹാ​സ​ൻ, തൃ​ഷ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.