തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു വീഴ്ച പറ്റിയെന്ന കേന്ദ്രആരോഗ്യ മന്ത്രി ഡോ.ഹർഷവർധന്റെ വിലയിരുത്തൽ സംസ്ഥാനത്തിന്റെ യഥാർഥ ചിത്രം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് കേന്ദ്ര ആരോഗ്യ മന്ത്രിയും പറയന്നത്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെടുകയാണുണ്ടായത്. വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾക്കപ്പുറം യഥാർഥ്യ ബോധത്തോടെ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഇനിയെങ്കിലും വീന്പുപറച്ചിൽ അവസാനിപ്പിച്ച് കോവിഡ് വ്യാപനം തടയുന്നതിനുള്ള ക്രയാത്മക നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.