കോട്ടയം: കോവിഡ് മൂലം ആഴ്ചയിൽ മൂന്നുദിവസം മാത്രം നറുക്കെടുപ്പുള്ള സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പിന്റെ എണ്ണം ലോട്ടറിയുടെ മുഖവില കുറച്ചതിനുശേഷം മാത്രമേ വർധിപ്പിക്കാവൂ എന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.
ലോട്ടറിയുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കുക, സമ്മാനങ്ങൾ വർധിപ്പിക്കുക, കച്ചവടക്കാർക്ക് നൽകിയിരുന്ന ടിക്കറ്റിന്റെ എണ്ണം കുറയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ധനകാര്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേർക്കണമെന്നും ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.