കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി രൂപം നല്‍കിയിരിക്കുന്ന "ഹാര്‍ട്ട്ലിംഗ്സ്' ആത്മസംതൃപ്തി ലഭിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
"വേള്‍ഡ് ഹാര്‍ട്ട് ഡേ'യുടെ ഭാഗമായി നല്ല ഹൃദയമായി ഹാര്‍ട്ട്ലിംഗ്സ് ഗ്ലോബല്‍ സമിതി തെരഞ്ഞെടുത്ത വയനാട് മാനന്തവാടി രൂപതയിലെ സൈമണ്‍ ആനപ്പാറയ്ക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
ജീവിത പ്രതിസന്ധിയില്‍ ആശ്രയമാകാന്‍ ലോകം മുഴുവനുമുള്ള നല്ല ഹൃദയങ്ങളുടെ ഹാര്ട്ട്ലിംഗ്സിലൂടെയുള്ള കൂട്ടായ്മ ഈ കാലഘട്ടത്തിലെ ഏറ്റവും അര്‍ഥപൂര്‍ണമായ സമുദായ മുന്നേറ്റമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
സമുദായത്തിന്റെ ഈ ഹാര്‍ട്ട്ലിംഗ്സ് പദ്ധതി എല്ലാവരും സഹോദരന് (ഫ്രത്തെല്ലി തൂത്തി) എന്ന പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിലെ ആഹ്വാനം അര്‍ഥപൂര്‍ണമാക്കുന്നതാണ്. ഹാര്ട്ട്ലിംഗ്സിലൂടെ കത്തോലിക്കാ കോണ്‍ഗ്രസ് വലിയ ക്രിസ്തു സാക്ഷ്യമാണ് നല്‍കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അവാര്‍ഡ് ജേതാവ് സെമണ്‍ ആനപ്പാറയെ അനുമോദിച്ചു.