ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ സോലോയിൽ ആകെ 21 പാട്ടുകൾ. രണ്ടു ഭാഷയിലുമായാണ് ഇത്രയും പാട്ടുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദുൽഖർ ഈ വാർത്തകൾ ആരാധകരുമായി പങ്കുവച്ചത്.
മലയാളത്തിലും തമിഴിലുമാണ് റൊമാന്റിക് ചിത്രമായ സോലോ ഒരുക്കുന്നത്. ബോളിവുഡ് നടി നേഹ ശർമയാണ് നായിക. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹാസൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണു ചിത്രം നിർമിക്കുന്നത്.