നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ലാൽജോസ്- ഇക്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. സൗബിൻഷാഹിർ നായകനാകുന്ന പുതിയ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. തിങ്കളാഴ്ച റാസൽഖൈമയിൽ ചിത്രം ആരംഭിക്കും.
മമ്ത മോഹൻദാസാണ് നായിക. സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം ഏതാനും പുതുമുഖതാരങ്ങളും ബാലതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സാധാരണക്കാരനായ ഒരു നായകന്റെ കുടുംബകഥ നർമത്തിന്റെ അകമ്പടിയോടെ റിയലിസ്റ്റിക്കായി പറയുകയാണ് ചിത്രം. ഋ
സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലായാണ് ഈ ചിത്രം നിർമിക്കുന്നത്.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്കും ശേഷം ലാൽജോസും തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇതിൽ അറബിക്കഥയും ഡയമണ്ട് നെക്ലേസും പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു.