നടി ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വേലക്കാരി വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ ഇവര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇവരെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ തനിച്ചാണ് താമസം. ആരുമായും അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. വിദ്യാ ബാലന് അഭിനയിച്ച ഡേര്‍ട്ടി പിക്ചറില്‍ ആര്യ ബാനര്‍ജി അഭിനയിച്ചിരുന്നു. പ്രശസ്ത സിതാര്‍ വാദകനായിരുന്ന അന്തരിച്ച നിഖില്‍ ബന്ദോപാധ്യയാണ് ആര്യയുടെ പിതാവ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.