തിരുവനന്തപുരം/ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോവിഡ് ബാധിതർ. ഇന്നലെ 8,135 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 2,04, 241 ആയി. 29 കോവിഡ് മരണങ്ങൾ ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 771 ആയി.
അതേസമയം രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടു ക്കുന്നു. ഇന്നലെ രാത്രി പിടിഐ പുറത്തുവിട്ട കണക്കുപ്രകാരം മരണം 99,719 ആണ്.
മഹാരാഷ്ട്രയാണു മരണസംഖ്യയിൽ ഒന്നാമത്-37,056. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 7013 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 730 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 67 പേർ വിദേശരാജ്യങ്ങളിൽനിന്നും 218 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 2828 പേർ ഇന്നലെ രോഗമുക്തി നേടി.