+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാളെ മുതൽ ആൾക്കൂട്ട നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം.പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം​കൂ​ടു​ന്ന​ത
നാളെ മുതൽ ആൾക്കൂട്ട നിയന്ത്രണം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം​കൂ​ടു​ന്ന​തു നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും. ഒ​ക്ടോ​ബ​ർ 31നു ​രാ​ത്രി വ​രെ തു​ട​രു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം (സി​ആ​ർ​പി​സി) 144 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

അ​തി​നി​ടെ, സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി യുള്ള ഉത്തരവും സർക്കാർ പുറ പ്പെടുവിച്ചു.