കൊച്ചി: കേരള കോണ്‍ഗ്രസ്-എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നല്കിയ ഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ എട്ടിനു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഇരുകൂട്ടരോടും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.