തിരുവനന്തപുരം: അഴിമതി മൂടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തുടക്കത്തിൽ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷൻ കേസിൽ കോടതിയിൽനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിബിഐക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കിയതോടെ സിബിഐയെ ഓടിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞതെന്നു ചെന്നി ത്തല പറഞ്ഞു.