തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി നിലപാട് സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജിലൻസിനെ ഉപയോഗിച്ച് കേസിൽ ക്ലീൻ ചീറ്റ് തരപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിജിലൻസിന്റെ എഫ്ഐആറിൽ യുണിടാക് നൽകിയ കമ്മീഷനെക്കുറിച്ച് പരാമർശം പോലുമില്ലെന്നത് വിചിത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.