കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും കാരാട്ട് ഫൈസല്‍ പ്രതി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അന്വേഷിച്ച കേസിന്റെ പ്രതിപ്പട്ടികയില്‍ ഏഴാമനായാണ് കാരാട്ട് ഫൈസലുള്ളത്.
സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ സുഹൃത്തിന്റെ പങ്കാളിയാണു ഫൈസലെന്നായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍.
2013 നവംബര്‍ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. തലശേരി സ്വദേശിനി റാഹില ചീരായ്, പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യന്‍ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ ഷഹബാസ്, ബന്ധു അബ്ദുല്‍ ലെയ്സ്, അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അഷ്റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണു ഫൈസലിന്റെ പങ്ക് അറിയാനായത്.