തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരൻ അറിയിച്ചു. നേരത്തെ ഇതു സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചിരുന്നു.