തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെ 2,71,20,823 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.1,29,25,766 പുരുഷന്മാരും1,41,94,775 സ്ത്രീകളും 282 ട്രാൻസ്ജെന്ഡറുകളും. ഓഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ചിരുന്ന കരട് പട്ടികയിൽ 2.62 കോടി വോട്ടർമാരാണുണ്ടായിരുന്നത്.