തിരുവനന്തപുരം: എണ്ണായിരവും കടന്നു കോവിഡ് കുതിക്കുന്നു. ഇന്നലെ സംസ്ഥാനത്ത് 8,830 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ 7,445 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന എണ്ണം. എറണാകുളത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 900 ലധികം പേർക്കു രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 1,96,106 പേർക്കു രോഗം ബാധിച്ചു. ഇന്നലെ 23 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 742 ആയി. ഇന്നലെ 3,536 പേർ രോഗമുക്തി നേടി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാന്പിളുകൾ പരിശോധിച്ചു. ഇത്രയും പരിശോധന നടത്തുന്നത് ആദ്യമായാണ്. പരിശോധിച്ചവരിൽ 13.86 ശതമാനം പേർക്കു രോഗം കണ്ടെത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 7695 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. നിലവിൽ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,28,224 പേർ ഇതുവരെ രോഗമുക്തി നേടി. 2,40,884 പേർ നിരീക്ഷണത്തിലുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം- 1056, തിരുവനന്തപുരം- 986, മലപ്പുറം- 977, കോഴിക്കോട്- 942, കൊല്ലം- 812, തൃശൂർ- 808, ആലപ്പുഴ- 679, പാലക്കാട്- 631, കണ്ണൂർ- 519, കോട്ടയം- 442, കാസർഗോഡ് -321, പത്തനംതിട്ട- 286, വയനാട് -214, ഇടുക്കി- 157.