തിരുവനന്തപുരം: ലോകം മുഴുവൻ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കൽ സംഭവത്തിൽ തെളിവില്ലെന്നു പറയുന്പോൾ അത് അന്വേഷണ ഏജൻസികളിലും ജുഡീഷറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.
കണ്മുന്നിൽ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാൻ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്.
മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങൾ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു. വിചാരണക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ പോകണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു.