തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നതു ഭയം കൊണ്ടാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
തെറ്റു ചെയ്യാത്തവർ എന്തിനാണു സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സ്വർണക്കടത്തു കേസിൽ എൻഐഎ വന്നതു താൻ പറഞ്ഞിട്ടാണെന്നും പറയുന്ന മുഖ്യമന്ത്രി എന്തിനാണു ലൈഫ് അന്വേഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികളെ എതിർക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.